തിരുവനന്തപുരം: കേരള കൈത്തറി തൊഴിലാളി കോൺഗ്രസും കേരള ഹാൻഡ്ലൂം സൊസൈറ്റീസ് അസോസിയേഷനും സംയുക്തമായി ഹാൻഡക്സ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അംഗസംഘങ്ങൾക്ക് നൽകേണ്ട കുടിശ്ശിക തുകയായ 36 കോടിയും ഓണത്തിന് ശേഖരിച്ച തുണിവിലയായ 5.50 കോടി രൂപയും നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ.കെ.പി.സി.സി ജനറൽ സെക്രട്ടറിയും കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ അഡ്വ.ജി.സുബോധനൻ അദ്ധ്യക്ഷത വഹിച്ചു.കരകുളം കൃഷ്ണപിള്ള,പെരിങ്ങമല വിജയൻ,വണ്ടന്നൂർ സദാശിവൻ,കുഴിവിള ശശി,എം.എ.കരീം,അഡ്വ.അഭിലാഷ്,വട്ടവിള വിജയൻ,പാട്യകാല രഘു,കുഴിവിള സുരേന്ദ്രൻ,എൻ.എസ്.ജയചന്ദ്രൻ,മംഗലത്തുകോണം തുളസി,ജിബിൻ,ശരവണൻ,ഗിരിജ വിജയൻ,അനിൽ കുമാർ,മോഹനൻ നായർ,പുഷ്കരൻ എന്നിവർ പങ്കെടുത്തു.