aadu-3

ജ​യ​സൂ​ര്യ​യെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ആ​ട് 3​ ​ജ​നു​വ​രി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​ക​ത്തനാ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ത്രി​ഡി​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ജ​യ​സൂ​ര്യ​ ​ചി​ത്ര​മാ​ണ് ​ആ​ട് 3.​ ​ഫ്രൈ​ ​ഡേ​ ​ഫി​ലിം​ ​ഹൗ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ജ​യ് ​ബാ​ബു​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ആ​ട് 2​ൽ​ ​അ​ഭി​ന​യി​ച്ച​ ​താ​ര​ങ്ങ​ൾ​ ​എ​ല്ലാ​വ​രും​ ​ആ​ട് 3​ ​ൽ​ ​ഉ​ണ്ടാ​വും.​ 2015​ ​ൽ​ ​ആ​ട് ​ഒ​രു​ ​ഭീ​ക​ര​ജീ​വി​യാ​ണ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​സം​വി​ധാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ത്.​ ​ഷാ​ജി​ ​പാ​പ്പ​നെ​യും​ ​പി​ള്ളേ​രെ​യും​ ​ആ​ദ്യ​ ​വ​ര​വി​ൽ​ ​പ്രേ​ക്ഷ​ക​ർ​ ​അ​ത്ര​ ​ക​ണ്ടു​ ​സ്നേ​ഹി​ച്ചി​ല്ല.​ ​എ​ന്നാ​ൽ​ 2017​ ​ൽ​ ​എ​ത്തി​യ​ ​ആ​ട് 2​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​വു​ക​യും​ ​ചെ​യ്തു.​ ​ജ​യ​സൂ​ര്യ,​ ​സൈ​ജു​ ​കു​റു​പ്പ്,​ ​ഇ​ന്ദ്ര​ൻ​സ്, ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​വി​ജ​യ് ​ബാ​ബു​ ​എ​ന്നി​വ​രു​ടെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ​പ്രേ​ക്ഷ​ക​ർ​ക്ക് ​ഏ​റെ​ ​പ്രി​യ​ങ്ക​ര​മാ​യ​ത്.​ ​ആ​ൻ​ ​മ​രി​യ​ ​ക​ലി​പ്പി​ലാ​ണ്,​ ​അ​ല​മാ​ര,​ ​അ​ർ​ജ​ന്റീ​ന​ ​ഫാ​ൻ​സ് ​കാ​ട്ടൂ​ർ​ ​ക​ട​വ്,​ ​അ​ഞ്ചാം​പാ​തി​ര,​ ​അ​ബ്ര​ഹാം​ ​ഓ​സ്‌​ല​ർ​ ​എ​ന്നി​വ​യാ​ണ് ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​സി​നി​മ​ക​ൾ.​ ​ഗ​രു​ഡ​ൻ,​ ​ഫീ​നി​ക്സ്,​ ​ട​ർ​ബോ​ ​എ​ന്നീ​ ​ഹി​റ്റു​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യ​തും​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സാ​ണ്.​ ​ഏ​ഴു​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ​ആ​ട് 2​ ​ന് ​മൂ​ന്നാം​ ​ഭാ​ഗം.​ ​തി​ര​ക്ക​ഥ​ ​പൂ​ർ​ത്തി​യാ​യ​ ​വി​വ​രം​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​സ​മൂ​ഹ​ ​മാ​ധ്യ​മ​ത്തി​ലൂ​ടെ​ ​പ​ങ്കു​വ​ച്ചി​രു​ന്നു.
അ​തേ​സ​മ​യം​ ​റോ​ജി​ൻ​ ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്രം​ ​ക​ത്ത​നാ​ർ​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ ​തി​ര​ക്കി​ലാ​ണ് ​ജ​യ​സൂ​ര്യ.​ ​അ​മാ​നു​ഷി​ക​ ​ക​ഴി​വു​ക​ളു​ള്ള​ ​വൈ​ദി​ക​ൻ​ ​ക​ട​മ​റ്റ​ത്ത് ​ക​ത്ത​നാ​റി​ന്റെ​ ​ജീ​വി​തം​ ​പ​റ​യു​ന്ന​ ​ചി​ത്ര​മാ​ണ് ​ക​ത്ത​നാ​ർ​ ​ദ് ​വൈ​ൽ​ഡ് ​ബോ​ർ​ഡ​റ​ർ.​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​ര​സു​ന്ദ​രി​ ​അ​നു​ഷ്മ​ ​ഷെ​ട്ടി​യാ​ണ് ​നാ​യി​ക.
മ​ല​യാ​ളം,​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട,​ ​ഇം​ഗ്ളീ​ഷ്,​ ​ബം​ഗാ​ളി,​ ​ചൈ​നീ​സ്,​ ​ഫ്ര​ഞ്ച്,​ ​കൊ​റി​യ​ൻ,​ ​ഇ​റ്റാ​ലി​യ​ൻ​ ,​ ​റ​ഷ്യ​ൻ,​ ​ഇ​ൻ​ഡോ​നേ​ഷ്യ​ൻ,​ ​ജാ​പ്പ​നീ​സ്,​ ​ജ​ർ​മ്മ​ൻ​ ​തു​ട​ങ്ങി​ ​ഒ​ട്ടേ​റെ​ ​ഭാ​ഷ​ക​ളി​ൽ​ ​ക​ത്ത​നാ​ർ​ ​പു​റ​ത്തി​റ​ങ്ങും.​ ​ശ്രീ​ ​ ഗോ​കു​ലം​ മൂവിസിന്റെ ബാനറിൽ ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.