തിരുവനന്തപുരം: കൈത്തറിത്തൊഴിലാളി കോൺഗ്രസ്,​ കേരള ഹാൻഡ്‌ലൂം സൊസൈറ്റീസ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹാൻടെക്സ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ കരുംകുളം കൃഷ്ണപിള്ള,​പെരിങ്ങമല വിജയൻ,​വണ്ടന്നൂർ സദാശിവൻ,​കുഴിവിള ശശി,​എം.എ.ഖരീം,അഡ്വ.അഭിലാഷ്,​വട്ടവിള വിജയൻ,​പട്യക്കാല രഘു,​കുഴിവിള സുരേന്ദ്രൻ,​എൻ.എസ്.ജയചന്ദ്രൻ,​മംഗലത്തുകോണം തുളസി,​ജിബിൻ,​ശരവണൻ,​ഗിരിജ വിജയൻ,​അനിൽകുമാർ,​മോഹനൻ നായർ,​പുഷ്ക്കരൻ എന്നിവർ സംസാരിച്ചു.നൂൽ നൽകാതെ നെയ്ത്ത് വ്യവസായം വികസിപ്പിക്കുമെന്ന സർക്കാർ വാദം പൊള്ളയാണെന്നും കൈത്തറി വ്യവസായത്തെ തകർക്കാനുള്ള ഗൂഢശ്രമത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും അഡ്വ.ജി സുബോധൻ പറഞ്ഞു.