
മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ കാർമ്മികത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ആരംഭിച്ചു.സമാരംഭ സമ്മേളനം വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.ശ്രീപാദം ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് തോട്ടയ്ക്കാട് ശശി അനുഗ്രഹപ്രഭാഷണം നടത്തി.ക്ഷേത്രട്രസ്റ്റ് സെക്രട്ടറി പി.വി.ജയൻ സ്വാഗതവും സപ്താഹ കമ്മിറ്റി ചെയർമാൻ പി.കെ.ഉദയഭാനു ആമുഖപ്രസംഗവും നടത്തി. വികസനസമിതി ചെയർമാൻ അഡ്വ.എസ്.വി.അനിലാൽ,ഗ്രാമപഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ,ക്ഷേത്രം ട്രസ്റ്റ് ട്രഷറർ എൻ.എസ്.പ്രഭാകരൻ,വനിതാവേദി ചെയർപേഴ്സൺ ഷൈലജ സത്യദേവൻ എന്നിവർ സംസാരിച്ചു. സപ്താഹ കമ്മിറ്റി ജനറൽ കൺവീനർ ഡി.വിജയരാജ് നന്ദി പറഞ്ഞു.തുടർന്ന് സ്വാമി ഉദിത് ചൈതന്യജി ഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തി.ഇന്ന് രാവിലെ 6 മുതൽ വിഷ്ണു സഹസ്രനാമജപം,7മുതൽ ഭാഗവത പാരായണം,8ന് പ്രഭാഷണം,9.30 മുതൽ ഭാഗവത പാരായണം,11ന് പ്രഭാഷണം,ഉച്ചയ്ക്ക് 1ന് പ്രസാദ ഊട്ട്,2ന് ഭാഗവത പാരായണം,3.30ന് പ്രഭാഷണം,വൈകിട്ട് 5.15 ന് 'മൊബൈൽ ഫോണിന്റെ അതിപ്രസരം,വർദ്ധിച്ചുവരുന്ന ആത്മഹത്യ പ്രവണത 'എന്ന വിഷയത്തിൽ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. എം.സജീവ് മോഹൻ പ്രഭാഷണം നടത്തും.തുടന്ന് യജ്ഞാചാര്യന്റെ പ്രഭാഷണം.