train-malinyam

വർക്കല: ഇടവ- കാപ്പിൽ ഭാഗത്തുകൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ നിന്ന് പാൻട്രിയിൽ നിന്നുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതായി പരാതി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ ഇടവ കാപ്പിൽ കണ്ണമ്മൂട് ഭാഗത്ത്‌ ഇത്തരത്തിൽ മാലിന്യം വലിച്ചെറിഞ്ഞതായി നാട്ടുകാർ പരാതിപ്പെടുന്നു. കറുത്ത ബാഗുകളിലാക്കി വലിച്ചെറിയുന്ന ഇവ സമീപവാസികളെയും പാളത്തിന് വശത്തുകൂടിപോകുന്നവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു. ഇത് ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാരെ ആക്രമിക്കുന്നതായും പരാതിയുണ്ട്.