
കല്ലമ്പലം: ബി.ജെ.പി ഭരിക്കുന്ന കരവാരം പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ എസ്.ഡി പി.ഐ പിന്തുണയ്ക്കും. ഇന്ന് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും തുടർന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടത് വലത് സ്ഥാനാർത്ഥികളിൽ ജയസാധ്യതയുള്ള ഒരാളെ പിന്തുണയ്ക്കാനും എസ്.ഡി.പി.ഐ കരവാരം പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.പത്രസമ്മേളനത്തിൽ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ശിഹാബുദ്ദീൻ മന്നാനി മണ്ഡലം പ്രസിഡന്റ് അനീസ് നഗരൂർ, മണ്ഡലം ട്രഷറർ താഹിർ മണനാക്ക്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിസാം, സെക്രട്ടറി റബീഹ് വഞ്ചിയൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ കരീം, പള്ളിമുക്ക് ഹുസൈൻ എന്നിവർ പങ്കെടുത്തു.