k

തിരുവനന്തപുരം: മദ്രസ വിഷയത്തിൽ കേന്ദ്രബാലാവകാശ കമ്മിഷന്റെ കത്ത് കേരളത്തിന് ലഭിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കേരളകൗമുദിയോട് പറഞ്ഞു. കത്ത് ലഭിച്ചശേഷം മാത്രമേ തുടർ നടപടികളെക്കുറിച്ച് പറയാനാവൂ. .

മദ്രസകൾക്കുള്ള ഫണ്ട് നിറുത്തലാക്കണമെന്നും അവ അടച്ചുപൂട്ടണമെന്നും നിർദ്ദേശിച്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചതായി കേന്ദ്രബാലാവകാശ കമ്മിഷൻ വ്യക്തമാക്കിയിരുന്നു. മദ്രസകളിൽ വിദ്യാഭ്യാസ അവകാശനിയമവും ഭരണഘടനാ അവകാശങ്ങളും ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ അദ്ധ്യക്ഷൻ പ്രിയങ് കനൂൻഗോ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്.