parassala-block-panchayat

പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പെയിൻ പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ അഡ്വ.എ.എ.റഹീം എം.പി ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം സൂര്യ.എസ്.പ്രേം,പാറശാല പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത,ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അശോക്,പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ലോറൻസ്,കാരോട് പഞ്ചായത്ത് പ്രസിഡന്റ് സി.എ.ജോസ്,പാറശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ വിനിതകുമാരി,ബ്ലോക്ക് മെമ്പർമാരായ വൈ.സതീഷ് കുമാർ,ജെ.സോണിയ,ബി.പി.സി ജയചന്ദ്രൻ,ഹരിതകേരളം മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ ജെയിംസ്,ശുചിത്വ മിഷൻ ആർ.പി.ഷെമിന,ജോയിന്റ് ബി.ഡി.ഒമാരായ രാജീവ്,ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.