തിരുവനന്തപുരം: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റിന്റെ(ഒ.ഐ.ഒ.പി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടന്ന നിരാഹാര സമരം സംസ്ഥാന പ്രസിഡന്റ് എൻ.എം.ഷെരീഫ് ഉദ്ഘാടനം ചെയ്തു.ഫൗണ്ടർ ബിജു.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബീന സാബു,ട്രഷറർ അശോക് കുമാർ,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ.രാധാകൃഷ്ണൻ,പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോർജ്ജ് മാത്യു,സജി സാമുവേൽ,എ.വി.ഷാജി എന്നിവർ പങ്കെടുത്തു.