
തിരുവനന്തപുരം : മനസ് (മലയാള നാടക സഹൃദയ സംഘം) സംഘടിപ്പിക്കുന്ന ഒമ്പതാമത് നാടകവിരുന്നിന്
പ്രിയദർശിനി ഹാളിൽ തുടക്കമായി.എം. വിൻസെന്റ് എം .എൽ. എ നാടക വിരുന്ന് ഉദ്ഘാടനം ചെയ്തു.മനസ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.പ്രമോദ് പയ്യന്നൂർ( ഭാരത് ഭവൻ മെമ്പർ സെക്രട്ടറി),കരുംകുളം ബാബു(ജനറൽ സെക്രട്ടറി) ,എസ്. ആർ കൃഷ്ണകുമാർ(വൈസ് പ്രസിഡന്റ്),സജിൻലാൽ(ചലച്ചിത്ര സംവിധായകൻ) എന്നിവർ സംസാരിച്ചു. തുടർന്ന്പാലാ കമ്മ്യൂണിക്കേഷൻസിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ നാടകം അരങ്ങേറി.എല്ലാ ദിവസവും വൈകിട്ട് 6.45 നാണ് നാടകം.