കിളിമാനൂർ: ന​ഗരൂരിൽ യുവതിക്ക് നേരെ രാത്രിയിൽ അതിക്രമം.ന​ഗരൂർ പഞ്ചായത്തിലെ കോട്ടയ്ക്കൽ ഗേറ്റുമുക്കിന് സമീപം ഞായറാഴ്ച രാത്രി 9,40നായിരുന്നു സംഭവം.ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലികഴിഞ്ഞ് ​ഗേറ്റ് മുക്ക് സ്വദേശി നാൽപതുകാരി വെള്ളംകൊള്ളി ജം​ഗ്ഷനിൽ ബസിറങ്ങി കാൽനടയായി ​ വീട്ടിലേക്ക് എത്തുന്നതിന് അമ്പത് മീറ്റർ അകലെവച്ചാണ് പിന്നാലെ എത്തിയയുവാവ് പിന്നിൽ കയറിപിടിച്ചത്.യുവാവിന് 18വയസ് തോന്നിക്കും. യുവതിയുടെ നിലവിളികേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇയാൾ. സി.സി.ടി.വി ദൃശ്യങ്ങളിൽ യുവാവ് നടുന്നുവരുന്നതും ഓടിപോകുന്നതും ന​ഗരൂർ പൊലീസ് ശേഖരിച്ചിട്ടുണ്ട്.