തിരുവനന്തപുരം: ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ ചുമതല ഡി.സി.സി ജനറൽ സെക്രട്ടറി കുമാരപുരം രാജേഷിന് കെ.പി.സി.സി നൽകിയതായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.മണ്ഡലം പ്രസിഡന്റുമാരായി എസ്.സുനിൽബാബു (ഉള്ളൂർ), അലത്തറ അനിൽ (ചെറുവയ്ക്കൽ) , നജീവ് ബഷീർ (മെഡിക്കൽ കോളേജ്) എന്നിവരെയും കെ.പി.സി.സി അംഗീകാരത്തോടെ നിയമിച്ചതായി ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.