
തിരുവനന്തപുരം: കിഴക്കേകോട്ട പൗരസമിതി നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ശംഖ് ചക്ര പുരസ്‌കാരം പൂയം തിരുനാൾ ഗൗരി പാർവതി ബായിക്കും വാണിദേവത പുരസ്‌കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിക്കും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മുഖ്യതന്ത്രി സതീശൻ നമ്പൂതിരിപ്പാട് സമർപ്പിച്ചു. പൗരസമിതി പ്രസിഡന്റ് പി.കെ.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു.ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ,മുക്കംപാലമൂട് രാധാകൃഷ്ണൻ,ഭാഗവതർ പത്മനാഭൻ മുല്ലമൂട്,സി.രാജേന്ദ്രൻ എന്നിവരെ ആദരിച്ചു. ക്ഷേത്ര ഭരണസമിതി അംഗം കരമന ജയൻ, എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്,രാജരാജ വർമ്മ,ജി.വിജയകുമാർ,പവിത്രൻ കിഴക്കേനട എന്നിവർ പങ്കെടുത്തു.