തിരുവനന്തപുരം: മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുന്താന്നി വാർഡ് കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് എം.കെ അഷ്റഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.മദ്രസകൾ അടച്ചുപൂട്ടണമെന്ന കേന്ദ്രസർക്കാരിന്റെ കാടൻ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകണമെന്ന പ്രമേയം യോഗത്തിൽ പാസാക്കി. സെക്രട്ടറി കലാപ്രേമി മാഹീൻ, വൈസ്പ്രസിഡന്റുമാരായ പൂഴനാട് സുധീർ,ഷാജഹാൻ,സെക്രട്ടറിമാരായ അശ്വധ്വനി കമാൽ,ഈഞ്ചയ്ക്കൽ മാഹീൻ,വനിതാ ലീഗ് കൺവീനർ ആതിരാ രതീഷ്,ട്രഷറർ ശിഹാബ്,പ്രവാസി ലീഗ് കൺവീനർ നസീർ,അസിം തുടങ്ങിയവർ പങ്കെടുത്തു.