
തിരുവനന്തപുരം: പൂവാർ പണ്ടകശാല കൂട്ടായ്മയുടെ കുടുംബ സംഗമവും ഹാജി പീരു മുഹമ്മദിന്റെ 74-ാം ചരമവാർഷിക സമ്മേളനവും തിരുവനന്തപുരം ഷൂട്ടിംഗ് റേഞ്ച് ഓഡിറ്റോറിയത്തിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എം.എം.യൂസുഫ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടറി സിനിമാ താരങ്ങളായ കിഷോർ സത്യ, കെ.കെ.മേനോൻ എന്നിവർ പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകൻ അൻസാർ ഖാൻ, സലീം, ഡോ.ഷബ്ന, ബഷീർ മണക്കാട്, ഫയാസ്, ഡോ.ഷിബാന, സമാൻ.എസ്.ഖാൻ, ഷഹീൻ എന്നിവരെ ആദരിച്ചു. ജനതാ പ്രവാസി സെന്റർ സംസ്ഥാന പ്രസിഡന്റ് എസ്.സുനിൽഖാൻ, സി.ഐ.ടി.യു ജില്ലാ ട്രഷറർ പ്രേംനാസർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മുഹ്നുദ്ദീൻ, ഡോ.മുഹമ്മദ് അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.