തിരുവനന്തപുരം : കൊൽക്കത്തയിലെ ആർ.ജെ കർ മെഡിക്കൽ കോളേജിൽ നിരാഹാര സത്യഗ്രഹം നടത്തുന്ന യുവ ഡോക്ടർമാർക്ക് പിന്തുണയുമായി ഐ.എം.എയുടെ നേതൃത്വത്തിൽ തലസ്ഥാനത്തും ഡോക്ടർമാർ സത്യഗ്രഹം നടത്തും. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് പ്രതിഷേധം.മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിനു സമീപം നടക്കുന്ന സത്യഗ്രഹത്തിൽ ജൂനിയർ ഡോക്ടർമാരും പി.ജി ഡോക്ടർമാരും പങ്കെടുക്കും.