accident

കരുമം: കാൽനടയാത്രക്കാരായ രണ്ടു സ്ത്രീകളെ ഇടിച്ചിട്ടശേഷം ഓട്ടോറിക്ഷക്കാരൻ കടന്നുകളഞ്ഞു. തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ സ്ത്രീകളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുമം ഇടഗ്രാമം പാലാറ വീട്ടിൽ രത്നമ്മ(77),രമാദേവി(70)എന്നിവരെയാണ് ഓട്ടോറിക്ഷ ഇടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് മരുതൂർക്കടവ് അഞ്ജലി ഫ്ലാറ്റിന് മുന്നിലായിരുന്നു അപകടം. അയൽക്കാരായ ഇരുവരും കണ്ണാശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അമിത വേഗത്തിലെത്തിയ ഓട്ടോ സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്ത്രീകളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഓട്ടോക്കാരൻ രക്ഷപ്പെട്ടിരുന്നു. ഓട്ടോ ഓടിച്ചിരുന്ന കാലടി സൗത്ത് ഇളംതെങ്ങ് സ്വദേശി ചിപ്പായിക്കായി കരമന പൊലീസ് തെരച്ചിലാരംഭിച്ചു.