തിരുവനന്തപുരം: 135 വർഷം പൂർത്തിയാക്കുന്ന ഗവ.സർക്കാർ സംസ്‌കൃത കോളേജിൽ പുനർനിർമ്മിച്ച ശ്രീശങ്കര ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12.30ന് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും.അഡ്വ.ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ശശി തരൂർ എം.പി,നഗരസഭാദ്ധ്യക്ഷ ആര്യാ രാജേന്ദ്രൻ,ജില്ലാ കളക്ടർ അനുകുമാരി,കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ.കെ,പ്രിൻസിപ്പൽ ഡോ.അമല.വി.കെ,നഗരസഭാ വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ.എസ്.എസ്,പാളയം കൗൺസിലർ പാളയം രാജൻ,കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.സുനിൽ ജോൺ.ജെ,കൈറ്റ് സി.ഇ.ഒ കെ.അൻവർസാദത്ത്,കൺവീനർ ഡോ.എസ്.എസ്.വിവേകാനന്ദൻ,കേരള സർവകലാശാല സിൻഡിക്കേറ്റംഗം ഡോ.കെ.റഹീം,പൂർവവിദ്യാർത്ഥി സംഘടനാ സെക്രട്ടറി അഡ്വ.അരുൺ.എസ്,പി.ടി.എ ഉപാദ്ധ്യക്ഷൻ ദിനേശ് കുമാർ,കോളേജ് യൂണിയൻ ചെയർമാൻ എബി ജോസ് തുടങ്ങിയവർ പങ്കെടുക്കും.