
പോത്തൻകോട് : മനുഷ്യൻ തന്റെ അത്യാഗ്രഹത്തിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ കേരളത്തെ കാത്തിരിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ സമൂഹത്തെ പ്രാപ്തരാക്കാനായി രൂപംകൊടുത്ത സുസ്ഥിര കേരളം ആക്ഷൻ കൗൺസിലിന്റെ ഉദ്ഘാടനം ശാന്തിഗിരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി രാജു എം.എൽ.എ, പാളയം ഇമാം ഡോ.സുഹൈബ് മൗലവി, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല, ചരിത്രകാരനായ ഡോ.എം.ജി. ശശിഭൂഷൺ,ആരോഗ്യ വിദഗ്ദ്ധൻ ഡോ.എസ്.എസ്.ലാൽ, ശ്രീഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. കെ.കെ.മനോജൻ, തിരുവനന്തപുരം ഡി.സി.സി. വൈസ് പ്രസിഡന്റ് എം.മുനീർ, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ രജിസ്ട്രാർ പി. സുദീപ്, സുസ്ഥിര കേരളം സെക്രട്ടറി സാജൻ വേളൂർ, ഷവലിയാർ കോശി. എം. ജേക്കബ്, ഡോ.മറിയ ഉമ്മൻ, പ്രമീള.എൽ, പൂലന്തറ. കെ. കിരൺദാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സുസ്ഥിരകേരളം ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ സ്വാഗതവും ശാന്തിഗിരി ആശ്രമം ഫിനാൻസ് അഡ്വൈസർ എം. ഡി. ശശികുമാർ നന്ദിയും പറഞ്ഞു.