1

വിഴിഞ്ഞം: ശതാബ്ദി നിറവിൽ നെല്ലിവിള ഗവൺമെന്റ് എൽ.പി സ്കൂൾ. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ കൂടിയാലോചനകൾക്കായി 19ന് രാവിലെ 10ന് പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും യോഗം ചേരുമെന്ന് സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീജിത്ത് പറഞ്ഞു. 1925ൽ പ്രദേശവാസിയായിരുന്ന പൊന്നുനാടാർ സ്വന്തം സ്ഥലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂളാണിത്.

ദീർഘകാലം കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്കൂൾ പിന്നീട് സർക്കാർ ഏറ്റെടുത്തു. പൊന്നുനാടാരുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ 33 സെന്റ് സ്ഥലം പിന്നീട് വില നൽകി സർക്കാർ ഏറ്റെടുക്കുകയായിരുന്നു.