വിഴിഞ്ഞം:തെന്നൂർക്കോണം സി.വി.സ്മാരക ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും, ദീർഘകാലം ഗ്രന്ഥശാലയുടെ പ്രസിഡന്റായിരുന്ന വി.ഗംഗാധരൻ നാടാരുടെ സ്മരണാർത്ഥം സി.വി.സ്മാരക ഗ്രന്ഥശാലാ ഹാളിന് അദ്ദേഹത്തിന്റെ നാമകരണച്ചടങ്ങും 22ന് വൈകിട്ട് 5ന് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാലാ പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.ഡോ.എ.നീലലോഹിതദാസ് ഫോട്ടോ അനാച്ഛാദനവും,അഡ്വ.എം.വിൻസന്റ് എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും.എസ്.ഗോപകുമാർ,എം.മഹേഷ് കുമാർ,പനിയടിമ ജോൺ,സിന്ധു വിജയൻ,തെന്നൂർക്കോണം ബാബു,എസ്.കെ.വിജയകുമാർ,കെ.ജയചന്ദ്രൻ,ടി.കെ.ഷിബു ജാൻ,സിമി.ആർ,ജി.ഡി.പ്രദീപ് ചന്ദ്,പി.ഐ.ശരത് തുടങ്ങിയവർ പങ്കെടുക്കും.