land-acquisition

തിരുവനന്തപുരം: സർക്കാർ ഭൂമി കൈവശക്കാരന് പതിച്ചു നൽകുന്നതിനുള്ള വാർഷികവരുമാന പരിധി നിലവിലെ ഒരുലക്ഷം രൂപയിൽ നിന്ന് ഉയർത്തുന്നത് പരിഗണനയിലാണെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. വരുമാനപരിധി കുറവായതിനാൽ നിരവധി അപേക്ഷകൾ നിരസിക്കപ്പെടുന്നു. ദിവസവേതനക്കാർക്കുപോലും പട്ടയം നൽകാനാവാത്ത സ്ഥിതിയുണ്ട്. റവന്യു സെക്രട്ടേറിയറ്റ് യോഗം ഭൂപതിവിനുള്ള വരുമാനപരിധി വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ലാൻഡ് റവന്യു കമ്മിഷണർ നൽകിയ ശുപാർശയിൽ ഉടൻ ഉത്തരവിറക്കുമെന്നും ആന്റണി ജോണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.