തിരുവനന്തപുരം: ടി.എസ് കനാലിന് കുറുകെ വക്കം-കായിക്കര കടവ് പാലം നിർമ്മിക്കുന്നതിന് വക്കം,അഞ്ചുതെങ്ങ് വില്ലേജുകളിലെ ഭൂമി ഉടൻ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു.44 ഭൂവുടമകളിൽ നിന്ന് 50.43 ആർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.വക്കം വില്ലേജിൽ 7ഭൂവുടമകളിൽ നിന്ന് ഭൂമിയേറ്റെടുത്തു. ഇതിന് 1.34കോടി നഷ്ടപരിഹാരം നൽകി. അഞ്ചുതെങ്ങ് വില്ലേജിൽ 15ഭൂവുടമകളിൽ നിന്ന് 10.83ആർ ഭൂമിയേറ്റെടുത്തതിന് 2.19കോടി നഷ്ടപരിഹാരം നൽകി. ഭൂമിയേറ്റെടുക്കലിന് 6.88കോടിയാണ് ലഭ്യമാക്കിയിരുന്നത്. ഇതിൽ 3.52കോടി നൽകിക്കഴിഞ്ഞു. സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ 1.28കോടി കൂടി ലഭ്യമാക്കാൻ റോഡ് ഫണ്ട് ബോർഡിനോടാവശ്യപ്പെട്ടു. ഈ തുക ലഭിച്ചാലുടൻ സ്ഥലമെടുപ്പ് പൂർത്തിയാക്കുമെന്ന് ഒ.എസ്. അംബികയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.