kwa

തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി ജീവനക്കാരുടെ നിക്ഷേപമായ ജനറൽ പ്രൊവിഡന്റ് ഫണ്ട് തുകയായ 450 കോടി രൂപ വകമാറ്റി ചെലവഴിച്ചതിനെക്കുറിച്ച് സർക്കാർ മറുപടി പറയണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ.കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) നടത്തിയ ജലഭവൻ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സർക്കാർ നോൺ പ്ലാൻ ഗ്രാന്റ് നൽകാതെ വാട്ടർ അതോറിട്ടിയെ സാമ്പത്തികമായി തകർത്ത് സ്വകാര്യ മേഖലയ്ക്ക് വഴിയൊരുക്കുകയാണ്. ജനറൽ സെക്രട്ടറി പി.ബിജു,വി.ആർ.പ്രതാപൻ, ബി.രാഗേഷ്, എം.ഷീബ,പി.പ്രമോദ്, വി.വിനോദ്, ജോയൽസിംഗ്,ടി.പി.സഞ്ജയ്,പി.എസ്.ഷാജി,റിജിത് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.