hi

കിളിമാനൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ വ്യാഴാഴ്ച രാവിലെ 10ന് കൈമാറുമെന്ന് സംഘടനയുടെ കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് ആർ.ശ്രീധരൻ നായരും സെക്രട്ടറി കെ.എം.മോഹന ചന്ദ്രനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.കിളിമാനൂർ കുന്നുമ്മൽ ഗുരുമന്ദിരത്തിന് സമീപത്തായി ചെറുകൂരയിൽ വർഷങ്ങളായി കഴിഞ്ഞിരുന്ന പുഷ്പമിത്രനും കുടുംബത്തിനുമാണ് യൂണിയൻ സ്നേഹവീട് നിർമ്മിച്ച് നൽകുന്നത്.സംസ്ഥാന കൗൺസിൽ അംഗം മോഹൻ വലഞ്ചേരി,ഭാരവാഹികളായ എസ്.അശോകൻ,കെ.വി.വേണുഗോപാൽ,എ.ഷാജഹാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.