1

വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിൽ കൃഷിഭവൻ അറ്റാച്ച്മെന്റ് (കെ.ബി.എ) കോഴ്സിന്റെയും പി.ജി.ഡി.എ.ഇ.എം (പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ്) പ്രോഗ്രാമിന്റെയും ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള നിർവഹിച്ചു. കാർഷിക സർവകലാശാല ഡീൻ ഒഫ് ഫാക്കൽറ്റി ഡോ.റോയ് സ്റ്റീഫൻ അദ്ധ്യക്ഷനായ ചടങ്ങിൽ കാർഷിക വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.അലൻ തോമസ്,സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ.തോമസ് ജോർജ്,അക്കാഡമിക് കൗൺസിൽ അംഗം ഡോ.റഫീക്കർ.എം, പി.ജി.ഡി.എ.ഇ.എം കോഴ്സ് ഡയറക്ടർ ഡോ.ഗോപിക സോമനാഥ് എന്നിവർ പങ്കെടുത്തു.