balagopal

തിരുവനന്തപുരം: ഇത്തവണത്തെ ആംനസ്റ്റി പദ്ധതിയിൽ അരലക്ഷം രൂപയിൽ താഴെയുള്ള നികുതി കുടിശികകൾ പൂർണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ചെറുകിട വ്യാപാരികൾക്ക് ഇത് സഹായകരമാകും. 50,000 രൂപയിൽ താഴെ കുടിശികയുള്ളവരുടെ ഫയലുകൾ തീർപ്പാക്കി എഴുതിത്തള്ളും.


ജി.എസ്.ടിക്ക് മുമ്പുള്ള കുടിശികകളുമായി ബന്ധപ്പെട്ട് 1081 കേസുകളും ജി.എസ്.ടിയിൽ 735 കേസുകളും നിലനിൽക്കുന്നുണ്ട്. ഭക്ഷ്യവസ്തു സംബന്ധിച്ച നികുതി വർദ്ധിപ്പിക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്. ജി.എസ്.ടി പൂളിൽ വരുന്ന പണം സംസ്ഥാനങ്ങൾക്ക് അർഹമായ രീതിയിൽ കിട്ടുന്നില്ല.

സംസ്ഥാനത്തിന്റെ സാമ്പത്തിക താത്‌പര്യങ്ങളെ ബാധിക്കുന്ന രീതിയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനക്കടത്ത് നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. മാഹിയിൽനിന്നും കർണാടകയിൽ നിന്നും വ്യാപകമായി ഇന്ധനം കടത്തുന്നുണ്ട്. നികുതിവെട്ടിച്ച് ഇന്ധനം കടത്തുന്നവർ പലിശയും പിഴപ്പലിശയുമടക്കം അടയ്‌ക്കേണ്ടി വരും.