വെമ്പായം:വെമ്പായം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30 ന് നടക്കും.ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.രാവിലെ 11ന് പ്രസിഡന്റിനെയും ഉച്ചയ്ക്ക് രണ്ടിന് വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും.എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ ഈ മാസം നാലിന് വോട്ടെടുപ്പ് നടത്തിയിരുന്നു.ബി.ജെ.പി പിന്തുണയോടെ അവിശ്വാസം പാസാക്കുകയും യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയുമായിരുന്നു. എസ്.ഡി.പി.ഐ.യുടെ ഏകാംഗം ഇപ്പോഴും യു. ഡി.എഫ്.പക്ഷത്താണ്.21 അംഗങ്ങളുള്ള ഭരണസമിതിയിൽ എസ്.ഡി.പി അംഗത്തെയും കൂട്ടി യു.ഡി.എഫിന് 9 പേരുണ്ട്.എൽ. ഡി. എഫിനും 9 പേരാണ് ഉള്ളത്.ബി.ജെ.പി അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫിനോടൊപ്പം നിന്നെങ്കിലും തിരഞ്ഞെടുപ്പിൽ ഇരു കൂട്ടരെയും പിന്തുണക്കില്ലെന്നാണ് വിവരം. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇപ്രാവശ്യവും നറുക്കെടുപ്പിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട ബീനജയനും എസ്.ജഗന്നാഥ പിള്ളയുമാകും യു. ഡി. എഫ് സ്ഥാനാർത്ഥികളാകുക