വിഴിഞ്ഞം: ലോക ഭക്ഷ്യദിനാഘോഷത്തിന്റെ റൈസ് ഫോർട്ടിഫിക്കേഷനായുള്ള സാങ്കേതിക സഹായ യൂണിറ്റും വെള്ളായണി കാർഷിക കോളേജിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും സംയുക്തമായി വെള്ളായണി കാർഷിക കോളേജിൽ സെമിനാർ സംഘിടിപ്പിക്കും.ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന മാർഗങ്ങൾ - ഭക്ഷ്യ സമ്പുഷ്ടീകരണത്തിലൂടെ എന്ന വിഷയത്തിൽ ഇന്നും നാളെയുമാണ് ദേശീയ സെമിനാർ നടക്കുക.മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.കേരള കാർഷിക സർവകലാശാല വൈസ്ചാൻസലർ ഡോ.ബി.അശോക് അദ്ധ്യക്ഷത വഹിക്കും.യു.എൻ ഡബ്ല്യു.എഫ്.പി ഇന്ത്യയുടെ ഡെപ്യൂട്ടി കൺട്രി ഡയറക്ടർ ഡോ.നോസോമി ഹാഷിമോട്ടോ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ പ്രഭാഷണം നടത്തും.