
കിളിമാനൂർ:മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ അസെയ്യ്ദ് മൊഹിയുദ്ദീൻ ഷെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങൾ അനുസ്മരണ പ്രഭാഷണവും ദുഃആ മജ്ലിസും ജമാഅത്ത് അങ്കണത്തിൽ നടന്നു.പ്രസിഡന്റ് എ.അഹമ്മദ് കബീറിന്റെ അദ്ധ്യക്ഷതയിൽ ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ലത്തീഫ് ബാഖവി ഉദ്ഘാടനം ചെയ്തു.ജിലാനി അനുസരണ പ്രഭാഷണത്തിനും ദുഃആ മജ്ലിസിനും സെയ്ദ് സിബ്ഗത്തുള്ള തങ്ങൾ ഹൈദ്രൂസി ലക്ഷദ്വീപ് നേതൃത്വം നൽകി.പൊരുന്തമൺ മസ്ജിദ് ഇമാം ഷഫാദ് ബാഖവി, മൂർത്തിക്കാവ് മസ്ജിദ് ഇമാം മുഹമ്മദ് ഖനീഫ മൗലവി,മുൻ ചീഫ് ഇമാം പി.എച്ച്.ഖാസിം കുഞ്ഞ് മൗലവി,വാലുപച്ച മസ്ജിദ് ഇമാം എം. സുലൈമാൻ മൗലവി എന്നിവർ സംസാരിച്ചു. ജമാഅത്ത് സെക്രട്ടറി ബി.ഷാജഹാൻ സ്വാഗതം പറഞ്ഞു.പരിപാലന സമിതി അംഗങ്ങളായ എസ്. നസീർ,വൈസ് പ്രസിഡന്റ് എസ്.നാസിമുദ്ദീൻ,ട്രഷറർ ഇ.അബ്ദുൽ വാഹിദ്,എ.ബുഹാരി മന്നാനി,എസ്.റാഫി,എം.അബ്ദുൽ വാഹിദ്, എ.സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.