diva

തിരുവനന്തപുരം: പ്രൊഫ.ടി.ജെ.ചന്ദ്രചൂഡൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന് സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരൻ അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പരേതന്റെ രണ്ടാം ചരമവാർഷിക ദിനമായ ഒക്ടോബർ 31 ന് രാവിലെ 10 ന് പ്രസ്ക്ളബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ശശിതരൂർ എം.പി പുരസ്കാരം നൽകും.

തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ നേതാവ്, മികച്ച ഭരണാധികാരി, ആദർശാധിഷ്ഠിത രാഷ്ട്രീയ പക്ഷത്ത് നിലകൊള്ളുന്ന വ്യക്തി തുടങ്ങിയ പരിഗണനകൾ വച്ചാണ് സി.ദിവാകരനെ പുരസ്കാരത്തിന് പരിഗണിച്ചതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി പാർവതി ചന്ദ്രചൂഡൻ അറിയിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഷിബു ബേബിജോൺ അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി പങ്കെടുക്കും.