കടയ്ക്കാവൂർ: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വാഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ മഴക്കാലപൂർവ ശുചീകരണ ആരോഗ്യ വിളംബര ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം അഞ്ചുതെങ്ങ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചിറയിൻകീഴ് ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ നിർവഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂവിസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ, ഹെൽത്ത് സൂപ്പർവൈസർ മധുസുദനൻ എന്നിവർ സംസാരിച്ചു.