m-v-govindan

വർക്കല: സി.പി.എം വെട്ടൂർ ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ (ഇ.കെ.നായനാർ ഭവൻ) ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർവ്വഹിച്ചു. സി.പി.എം ഓഫീസുകൾ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നും യുവജനങ്ങൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകുകയും കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഉൾപെടുത്തുകയും വേണമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. അഡ്വ. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സെക്രട്ടറിയേറ്റംഗം ബി.പി.മുരളി, ജില്ലാകമ്മിറ്റി അംഗം അഡ്വ.എസ്.ഷാജഹാൻ, വർക്കല ഏരിയാ സെക്രട്ടറി എം.കെ.യൂസഫ്, നഗരസഭ ചെയർമാൻ കെ.എം.ലാജി, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുനിൽലാൽ, വെട്ടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.സുധാകരൻ, എസ്.സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.