തിരുവനന്തപുരം: കേരളകൗമുദി ബോധ പൗർണ്ണമി ക്ലബ്ബും,കേരള സ്റ്റേറ്റ് ഹെൽത്ത് സർവീസും, ഭക്ഷ്യസുരക്ഷാ വകുപ്പ് തിരുവനന്തപുരവും സംയുക്തമായി വേൾഡ് ഭക്ഷ്യസുരക്ഷാദിന സെമിനാർ സംഘടിപ്പിക്കുന്നു.ഇന്ന് രാവിലെ 10 ന് തിരുവല്ലം എയ്സ് എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന സെമിനാർ ഡോ.ജോസ് ഐസക് ഉദ്ഘാടനം ചെയ്യും. എയ്സ് കോളേജ് പ്രിൻസിപ്പൽ ഫറൂഖ് സയ്യിദ് അദ്ധ്യക്ഷത വഹിക്കും.കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ ബോധപൗർണ്ണമി സന്ദേശം നൽകും. കാട്ടാക്കട സർക്കിൾ - ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.ഗോപിക എസ് ലാൽ ക്ലാസ് നയിക്കും. ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ആൻഡ് മാസ്സ് മീഡിയ ഓഫീസർ പമീല.ബി ഭക്ഷ്യസുരക്ഷാദിന സന്ദേശം നൽകും. കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ്,അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ പ്രൊഫ. ആസിഫ് ഷാക്കുട്ടി, എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ വൈഷ്ണവി,കേരള കൗമുദി കോവളം ലേഖകൻ ഷാജിമോൻ,കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല.എസ്.ഡി,വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ സുനിൽ.ആർ തുടങ്ങിയവർ സംസാരിക്കും. സെമിനാറിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ ഫിലിം പ്രദർശനവും നടക്കും.