വർക്കല: വർക്കല വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കമാവും.രാവിലെ 9ന് പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം ഉദ്ഘാടനം ചെയ്യും.ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ അദ്ധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ,ജില്ലാ പഞ്ചായത്തംഗം ഗീതാനസീർ,പഞ്ചായത്ത് പ്രസിഡന്റുമാരായ
പ്രിയങ്കബിരിൽ (ചെമ്മരുതി),ശശികല.എസ് (ചെറുന്നിയൂർ),എ.ബാലിക് (ഇടവ),ഷീല.എസ് (കടയ്ക്കാവൂർ),
വർക്കല എ.ഇ.ഒ സിനി.ബി.എസ് തുടങ്ങിയവർ പങ്കെടുക്കും.ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളകളാണ്
ഇന്ന് നടക്കുന്നത്.17ന് ഐ.ടി, പ്രവൃത്തി പരിചയ, സാമൂഹ്യശാസ്ത്രമേള. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിക്കും.