വെള്ളനാട്:വെളിയന്നൂർ ആർ.അച്യുതൻനായർ ഫൗണ്ടേഷൻ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ വിജയദശമി ആഘോഷവും നൃത്ത പരിശീലനവും നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഹരിഹര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.വി.ബൈജു,ഗോകുലൻ നായർ,മോഹനൻ നായർ,കാവ്യ എന്നിവർ സംസാരിച്ചു.