
വെള്ളറട: ആനാവൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് പത്തുലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി അദ്ധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പർ വി.എസ് ബിനു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ കലോത്സവം ധ്വനി 2024 കവി ബിജു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ലൈല,അനീഷ്,അരുൺ എച്ച്.എസ്,സീമ പി.ജി, പ്രേമലത എസ്.ആർ,വിനോദ് കെ.വി തുടങ്ങിയവർ പങ്കെടുത്തു.