
ബാലരാമപുരം: റസൽപ്പുരം യു.പി.എസിലെ 1987 ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരും പങ്കെടുത്തു. പല കാരണങ്ങളാൽ വൈകിപ്പോയ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയിൽ നിരവധി സഹപാഠികൾ പങ്കെടുത്തു. മുൻ അദ്ധ്യാപകരായ തായി ടീച്ചർ, സോമശേഖരൻ നായർ, സ്റ്റീഫൻ സാർ, ക്ലാര ടീച്ചർ, ഉഷ ടീച്ചർ, സുജാത ടീച്ചർ എന്നിവരെ വിദ്യാർത്ഥികൾ ആദരിച്ചു. ഞാറക്കാട്ടിലെ കൂട്ടുകാരുടെ സംഗമം സഹപാഠികൾക്ക് മറക്കാനാവാത്ത അനുഭവമായി.