k

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുരസുന്ദരി ദേവീക്ഷേത്രത്തിൽ നാളെ പൗർണമി മഹോത്സവം സമാപിക്കും.രാവിലെ 4.30 മുതൽ രാത്രി 10 വരെ നടതുറന്നിരിക്കും. ഉത്സവ പൂജകൾക്ക് പുറമേ ഗണപതി ഹോമം, ബാലത്രിപുര സുന്ദരി ദേവിക്ക് വിശേഷാൽ ദ്രവ്യാഭിഷേകം,കലശാഭിഷേകം,നാഗർപൂജ എന്നിവ ഉണ്ടായിരിക്കും.തുടർന്ന് പള്ളിക്കൽ സുനിലിന്റെ ദേവീമാഹാത്മ്യ നവാഹയജ്ഞവും സൗന്ദര്യ ലഹരി പാരായണവും.11 മുതൽ ഭക്തിഗാനമഞ്ജരി.ഉച്ചയ്ക്ക് 1 മുതൽ ഭജന.3ന് ഭരതനാട്യം,മോഹിനിയാട്ടം,കുച്ചുപ്പടി,കേരളനടനം.5 മുതൽ തിരുവാതിരയും കൈകൊട്ടിക്കളിയും.6 മുതൽ താലപ്പൊലി,ഭജന.രാത്രി 8ന് തിളച്ച എണ്ണയിൽ നീരാട്ട്,തിളച്ചു മറിയുന്ന മഞ്ഞപ്പാലിലെ നീരാട്ട്,വലിയ പൂപ്പട.അത്താഴപൂജയ്ക്ക് ശേഷം പൂമൂടൽ,വലിയ ഗുരുസി എന്നിവ നടക്കും.