നെടുമങ്ങാട് : സി.ബി.എസ്. ഇ സൗത്ത് സോൺ സഹോദയ കോംപ്ലക്സ് വാർഷിക അത് ലറ്റിക് മീറ്റിന് നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവൻ ആതിഥേയത്വം വഹിക്കും. 17 മുതൽ 19 വരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക് മീറ്റ് നടക്കുക.തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ 60 -ഓളം സ്കൂളുകളിൽ നിന്നും മൂവായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കും.വേൾഡ് ബോക്സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ലേഖ.എം.സി ഉദ്‌ഘാടനം നിർവഹിക്കും. 19 ന് സമാപന സമ്മേളനത്തിൽ സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടറും ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ പ്രിൻസിപ്പളുമായി ഡോ. കിഷോർ ഗോപിനാഥ് മുഖ്യാതിഥിയാവും.