
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ തട്ടുപാലം പാവൂർക്കോണം ഏലാ വെള്ളത്തിനടിയിലായിട്ട് ഒരു വർഷം കഴിഞ്ഞു.വെള്ളക്കെട്ടുമൂലം വൃക്ഷങ്ങൾ കരിയുകയും കൊതുക് ശല്യം വർദ്ധിക്കുകയും ചെയ്തു.സമീപത്തെ കിണറുകളിൽ കെട്ടിനിൽക്കുന്ന മലിനജലം ഒലിച്ചിറങ്ങുന്നതിനാൽ 25 ഓളം കുടുംബങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളം കെട്ടി നിൽക്കാൻ കാരണം.വാർഡ് മെമ്പർ നാവായിക്കുളം അശോകനും പ്രദേശവാസികളും പഞ്ചായത്ത്, വില്ലേജ്, താലൂക്ക്, കളക്ടർ എന്നിവർക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം.വെള്ളക്കെട്ടിന് സമീപം താമസിക്കുന്നവർ പകർച്ചവ്യാധി ഭീഷണിയിലുമാണ്.