
വെള്ളനാട്: വെള്ളനാട്ട് വൃദ്ധയുടെ മാല പിടിച്ച് പറിച്ച പ്രതിയെ ആര്യനാട് പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.ആറ്റിങ്ങൽ കിഴുവിലം വലിയകുന്ന് കുഴിവിള പുത്തൻവീട്ടിൽ രാജീവിനെയാണ് (35) പിടികൂടിയത്.വെള്ളനാട് മേപ്പാട്ടുമല പിള്ള വീട്ടിൽ രാജമ്മയുടെ (72) രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്.വെള്ളനാട് വാളിയറ മഠത്തിന് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.ഉടൻ ആര്യനാട് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.