തിരുവനന്തപുരം: ആർ.എസ്.എസിനേയും ഹിന്ദുഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയേയും നിയമസഭയിൽ അധിക്ഷേപിക്കുന്നുവെന്നാരോപിച്ച് ഹിന്ദുഐക്യവേദി നിയമസഭാ മാർച്ച് നടത്തി.സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു ഉദ്ഘാടനം ചെയ്തു.സംസ്ഥാന വക്താവ് ഇ.എസ്. ബിജു, ഉപാദ്ധ്യക്ഷൻ കെ.വി. ശിവൻ, ക്യാപ്ടൻ സുന്ദരം, ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, സെക്രട്ടറിമാരായ കെ.പ്രഭാകരൻ, പുത്തൂർ തുളസി, സന്ദീപ് തമ്പാനൂർ, സാബു ശാന്തി, സംഘടനാ സെക്രട്ടറിമാരായ സി.ബാബു, ജി.ശുശികുമാർ, ട്രഷറർ പി.ജ്യോതീന്ദ്രകുമാർ, സഹട്രഷറർ ശ്രേയസ്, ജില്ലാ പ്രസിഡന്റ് കിളിമാനൂർ സുരേഷ്, വർക്കിംഗ് പ്രസിഡന്റ് കല്ലിയൂർ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറിമാരായ അറപ്പുര ബിജു, വഴയില ഉണ്ണി, മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ബിന്ദു മോഹൻ, ജില്ലാ പ്രസിഡന്റ് കലാമണി, ജനറൽ സെക്രട്ടറി പ്രീത തുടങ്ങിയവർ നേതൃത്വം നൽകി.