തിരുവനന്തപുരം: ആർ.എസ്.എസിനും ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കുമെതിരെ നിയമസഭയിൽ നടത്തിയ പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സ്പീക്കർ എ.എൻ.ഷംസീറിന് നിവേദനം നൽകി. സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു, ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, സെക്രട്ടറി കെ.പ്രഭാകരൻ, ട്രഷറർ പി.ജ്യോതീന്ദ്ര കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്പീക്കറുടെ ഓഫീസിലെത്തി നിവേദനം നൽകിയത്.