നെടുമങ്ങാട് : ജില്ലാ ഗുണ നിയന്ത്രണ വിഭാഗവും നെടുമങ്ങാട് ക്ഷീര വികസന യൂണിറ്റും ചേർന്ന് കരകുളം ക്ഷീരസംഘത്തിൽ ഗുണ നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.സംഘം പ്രസിഡന്റ് പി.സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാ റാണി ഉദ്ഘാടനം ചെയ്തു.ക്ഷീര വികസന ഓഫീസർ വി.മഞ്ജു, വാർഡ് മെമ്പർ വി.ആശ, കെ.ഷാജു,ഡയറി ഫാം ഇൻസ്ട്രക്ടർ എ.കെ അനിയൻ,ബി.എൻ.ദീപ്തി തുടങ്ങിയവർ സംസാരിച്ചു.കറവപശുക്കളുടെ ആരോഗ്യ പരിപാലനവും പാൽ ഗുണമേന്മയും,ആദായകരമായ പാൽ ഉല്പ്പാദനം എന്നീ വിഷയങ്ങളിൽ രാജി രാജൻ, എം.മാഹീൻ , നിമ.എ. സലീം എന്നിവർ ക്ലാസ് നയിച്ചു.