
പോത്തൻകോട്: വിയോജിപ്പുകൾക്കപ്പുറം യോജിപ്പിന്റെ സന്ദേശമാണ് ശാന്തിഗിരിയിൽ മുഴങ്ങുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ശാന്തിഗിരി ഫെസ്റ്റ് നഗരിയിൽ സജ്ജീകരിച്ച വൈൽഡ് ഗാർഡന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി മഹനീയ സാന്നിദ്ധ്യമായി. എൻ.സി.പി. ജില്ലാ പ്രസിഡന്റ് അജി ആറ്റുകാൽ, സ്വാമി ജ്യോതിർപ്രകാശ, ജനനി കരുണശ്രീ, ജാബിർഖാൻ, കരകുളം നടരാജൻ, കരകുളം വസന്ത, ഷോഫി.കെ, നസറുദ്ധീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.