
കള്ളിക്കാട്: കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകർക്കായി സംഘടിപ്പിച്ച ബനാന കോളർറിംഗ് ആൻഡ് സ്ട്രിംഗ് സപ്പോർട്ട് സിസ്റ്റം സാങ്കേതികവിദ്യ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.മിത്രനികേതൻ കൃഷി വിജ്ഞാനകേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ.ബിനുജോൺ സാം പദ്ധതി വിശദീകരിച്ചു.കൃഷി ഓഫീസർ എൻ.ഐ.ഷിൻസി,കെ.വി.കെ അഗ്രികൾച്ചർ എൻജിനീയർ ചിത്ര.ജി എന്നിവർ സാങ്കേതികവിദ്യയുടെ പ്രവർത്തനരീതി കർഷകർക്ക് വിശദീകരിച്ചു.കാർഷിക സർവ്വകലാശാല ബിരുദ വിദ്യാർത്ഥികൾ,കൃഷി അസിസ്റ്റന്റുമാരായ ചിഞ്ചു,ശ്രീദേവി,സാബു എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ,ഗുരുദേവ കൃഷിക്കൂട്ടം അംഗങ്ങൾ,കർഷകർ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.