തിരുവനന്തപുരം:സർക്കാർ ജീവനക്കാരെ ഉപദ്രവിച്ച് രസിക്കുന്ന ഇടതു നയം കാരണമാണ് കണ്ണൂർ എ.ഡി.എം. നവീൻ ബാബു മരണപ്പെട്ടത്. ജീവനക്കാർക്കെതിരെയുള്ള പരാതികൾ അന്വേഷിക്കാൻ സംസ്ഥാനത്ത് നിലവിൽ സംവിധാനമുണ്ട്. അത് മനസിലാക്കാതെ ജീവനക്കാരെ പൊതു സമൂഹത്തിൽ ആക്ഷേപിക്കുന്നത് കുറ്റകരമാണ്. അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് നവീൻ ബാബുവിന്റെ മരണത്തിനുത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് അജയകുമാർ, ജനറൽ സെക്രട്ടറി അജയ് കെ. നായർ എന്നിവർ ആവശ്യപ്പെട്ടു.