k

തിരുവനന്തപുരം: ശ്രീനാരായണഗുരുദേവൻ 1860 ഒക്ടോബർ 2ന് ആദ്യക്ഷരം കുറിച്ച കിഴക്കേ വയൽവാരം വീട്ടിൽ വിജയദശമി ദിനത്തിൽ കുട്ടികൾ വിദ്യാരംഭം കുറിച്ചു. ചടങ്ങുകൾക്ക് കുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങൾ നേതൃത്വം നൽകി.ചെമ്പഴന്തിയിലെ വയൽവാരം വീടിന് സമീപത്താണ് കിഴക്കേ വയൽവാരം വീട്. അന്നത്തെ കാരണവരും ഗുരുവിന്റെ ബന്ധുവും പണ്ഡിതനും വൈദ്യനുമായിരുന്ന ശങ്കരൻ ചട്ടമ്പിയായിരുന്നു ഗുരുവിന് ആദ്യക്ഷരം പകർന്നത്.ഭവനത്തിൽ ഇന്നും പൂജിക്കുന്ന ബാലഭദ്രാ ദേവിയുടെ പ്രതിഷ്ഠയ്ക്ക് മുന്നിലാണ് നാലു വയസിൽ ഗുരുവിനെ എഴുത്തിനിരുത്തിയത്.ഡോ.എസ്.ഓമന എഴുതിയ ' ഒരു മഹാഗുരു ' എന്ന ഗ്രന്ഥത്തിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്.ഗുരു ആദ്യക്ഷരം കുറിച്ച പലകയിലാണ് കുട്ടികളെയും എഴുത്തിനിരുത്തിയത്.