തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചാക്ക ശാഖയുടെ നേതൃത്വത്തിൽ ചടയദിനത്തോടനുബന്ധിച്ച് എസ്.എ.ടി ആശുപത്രിയിൽ അന്നദാനവും ശാഖയിൽ ആചാര്യ ശശീന്ദ്രൻ ഗുരുധർമ്മ പ്രഭാഷണവും വനിതാസംഘം ഗുരുകൃതി ആലാപനവും സംഘടിപ്പിച്ചു.ശാഖാ പ്രസിഡന്റ് കെ.അജയകുമാർ,ശാഖാ സെക്രട്ടറി കെ.സനൽകുമാർ,ശാഖ യൂണിയൻ പ്രതിനിധി പി.എസ്.പ്രേമചന്ദ്രൻ,എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേന്ദ്രൻ,ഗിരീഷ് ദീപു,എൽ.സുഖദേവൻ,ആർ.സന്തോഷ്,എൽ.പ്രമോദ്,ബി.അംബിക,എസ്.സരള,എം.നിർമ്മല,ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.